വാഷിംഗ്ടൺ ഡിസി: ചന്ദ്രനിൽ തണുത്തുറഞ്ഞ ജലത്തിന്റെ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിച്ചതയി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ(ഐഎസ്ആർഒ) 10 വർഷങ്ങൾക്കുമുന്പ് വിക്ഷേപിച്ച ചന്ദ്രയാൻ-1 ഭുമിയിലേക്കയച്ച വിവരങ്ങളിൽനിന്നാണ് ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിൽ തണുത്തുറഞ്ഞ ജലമുണ്ടെന്ന് സ്ഥിരീകരണത്തിലെത്തിയതെന്നും നാസയിലെ ശാസ്ത്രജ്ഞർ അറിയിച്ചു.
പിഎൻഎസ് എന്ന ശാസ്ത്ര മാസികയിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഐസ് പാളികളിൽനിന്നുള്ള പ്രകാശ പ്രതിഫലനങ്ങൾ ചന്ദ്രനിൽ കണ്ടെത്തിയതിനേത്തുടർന്ന് ഐസ് രൂപത്തിൽ ജലമുണ്ടാകാൻ സാധ്യതയുള്ളതായി ശാസ്ത്രജ്ഞർ നേരത്തെ അറിയിച്ചിരുന്നു. ചന്ദ്രനിലെ ഉപരിതല മണ്ണിന്റെ സവിശേഷതകൊണ്ടും പ്രകാശ പ്രതിഫലനുമുണ്ടാകാനിടയുള്ളതിനാലാണ് ജല സാന്നിധ്യം ശാസ്ത്രജ്ഞർ സ്ഥിരീകരിക്കാതിരുന്നത്.
ചന്ദ്രനിൽ ജലം: ചന്ദ്രയാന്റെ കണ്ടെത്തൽ സ്ഥിരീകരിച്ച് നാസ
10:40 PM Aug 21, 2018 | Deepika.com