മുൻ നാസി ഗാർഡിനെ യുഎസ് നാടുകടത്തി

10:40 PM Aug 21, 2018 | Deepika.com
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ദ​​ശ​​ക​​ങ്ങ​​ളാ​​യി ന്യൂ​​യോ​​ർ​​ക്ക് ന​​ഗ​​ര​​ത്തി​​ൽ താ​​മ​​സി​​ച്ചു​​വ​​ന്ന മു​​ൻ നാ​​സി ജ​​യി​​ൽ ഗാ​​ർ​​ഡ് ജാ​​ക്കി പാ​​ലി​​ജി​​നെ(95) ജ​​ർ​​മ​​നി​​യി​​ലേ​​ക്കു നാ​​ടു​​ക​​ട​​ത്തി​​യ​​താ​​യി വൈ​​റ്റ്ഹൗ​​സ് അ​​റി​​യി​​ച്ചു. പോ​​ള​​ണ്ടി​​ലെ ട്രാ​​വി​​ൻ​​സ്കി ലേ​​ബ​​ർ ക്യാ​​ന്പി​​ലെ ഗാ​​ർ​​ഡാ​​യി​​രു​​ന്ന ഇ​​യാ​​ൾ നാ​​സി ബ​​ന്ധം മ​​റ​​ച്ചു​​വ​​ച്ചാ​​ണ് യു​​എ​​സി​​ലെ​​ത്തി പൗ​​ര​​ത്വം നേ​​ടി​​യ​​ത്.

ട്രാ​​വി​​ൻ​​സ്കി ക്യാ​​ന്പി​​ൽ കു​​ട്ടി​​ക​​ളും സ്ത്രീ​​ക​​ളും ഉ​​ൾ​​പ്പെ​​ടെ ആ​​റാ​​യി​​ര​​ത്തോ​​ളം യ​​ഹൂ​​ദ​​രെ 1943 ന​​വം​​ബ​​ർ മൂ​​ന്നി​​ന് നാ​​സി​​ക​​ളു​​ടെ എ​​സ്എ​​സ് പോ​​ലീ​​സു​​കാ​​ർ വെ​​ടി​​വ​​ച്ചു കൊ​​ന്നു. ത​​ട​​വു​​കാ​​ർ ര​​ക്ഷ​​പ്പെ​​ടു​​ന്ന​​തു ത​​ട​​യാ​​ൻ നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ട കാ​​വ​​ൽ​​ക്കാ​​രി​​ൽ ഒ​​രാ​​ളാ​​യി​​രു​​ന്നു പാ​​ലി​​ജ്.