ഇറ്റലിയിൽ മിന്നൽ പ്രളയം: 10 മരണം
10:40 PM Aug 21, 2018 | Deepika.com
റോം: ദക്ഷിണ ഇറ്റലിയിൽ തിങ്കളാഴ്ച മിന്നൽ പ്രളയത്തിൽ 10 പേർ മരിച്ചു. കലാബ്രിയ മേഖലയിൽ ട്രക്കിംഗിനു പോയ ടൂറിസ്റ്റുകളാണു ദുരന്തത്തിൽപ്പെട്ടത്. മൂന്നു പേരെ കാണാതായെന്നും 23 പേർക്കു പരിക്കേറ്റെന്നും അധികൃതർ പറഞ്ഞു. കാണാതായവർക്കു വേണ്ടി തെരച്ചിൽ തുടരുകയാണ്.