ലൊംബോക്കിലെ ഭൂകന്പത്തിൽ പത്തു മരണം
12:13 AM Aug 21, 2018 | Deepika.com
മടാരം: ഇന്തോനേഷ്യയിലെ ലൊംബോക്ക് ദ്വീപിൽ ഞായറാഴ്ചയുണ്ടായ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. നിരവധി പേർക്കു പരിക്കേറ്റു. റിക്ടർ സ്കെയിലിൽ6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തെത്തുടർന്നു പലേടത്തും മണ്ണിടിച്ചിലുണ്ടായി. ലൊംബോക്കിലും സമീപത്തെ ബാലിയിലും ജൂലൈ 29നും ഈ മാസം അഞ്ചിനും ഉണ്ടായ രണ്ടു ഭൂകന്പങ്ങളിൽ 500 പേർക്കു ജീവഹാനി നേരിട്ടിരുന്നു.