ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ആശുപത്രിയിലെത്തിയ രോഗിണിയെ ലൈംഗിക പീഡനത്തിനു വിധേയയാക്കിയ കേസിൽ ഇന്ത്യൻ വംശജനായ ഡോക്ടറെ യു എസ് ജൂറി പത്തുവർഷം നല്ലനടപ്പിന്( പ്രൊബേഷൻ) വിധിച്ചു.
ബെയ്ലർ കോളജ് ഓഫ് മെഡിസിനിലെ മുൻ ഫിസിഷ്യനായ ഷഫീക് ഷേക്കിനാണ്(46)ടെക്സസ് ജൂറി ശിക്ഷ വിധിച്ചത്. പത്തുവർഷം തടവു കിട്ടാവുന്ന കുറ്റമായിരുന്നിട്ടും തടവ് ഒഴിവാക്കിയതിൽ നിയമപാലകരും ഇത്തരം കേസുകളിലെ ഇരകൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഗ്രൂപ്പുകളും അസംതൃപ്തി പ്രകടിപ്പിച്ചു. 2013ലാണു കേസിന് ആസ്പദമായ സംഭവം.
ലൈംഗിക പീഡനം: ഇന്ത്യൻ ഡോക്ടർക്ക് യുഎസിൽ ശിക്ഷ
12:13 AM Aug 21, 2018 | Deepika.com