ന്യൂഡൽഹി: വാട്സ്ആപ്പിൽക്കൂടി വ്യാജവും വിദ്വേഷജനകവുമായ വാർത്തകൾ പ്രചരിക്കുന്നതിനെതിരേ നടപടികൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ് സിഇഒ കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദിനെ സന്ദർശിക്കും.
കേന്ദ്രമന്ത്രിയെ സന്ദർശിക്കുന്നതിനായി വാട്സ്ആപ് സിഇഒ ക്രിസ് ഡാനിയേൽ സമയം ചോദിച്ചിട്ടുണ്ട്. ഈയാഴ്ച കൂടിക്കാഴ്ചയുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
വാട്സ്ആപ്പിൽക്കൂടി പ്രചരിക്കുന്ന വ്യാജസന്ദേശങ്ങൾ എങ്ങനെ തിരിച്ചറിയും എന്നാണ് കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്ന ചോദ്യം. ഇതു തടയാനുള്ള മാർഗങ്ങളും സർക്കാർ ആരായുന്നുണ്ട്. വാട്സ്ആപ് ഡിജിറ്റൽ പേമെന്റ് സർവീസിനേക്കുറിച്ചുള്ള പ്രശ്നങ്ങളും ചർച്ച ചെയ്തേക്കും.
വാട്സ്ആപ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മാത്യു ഇഡെമ ഒരു മാസം മുമ്പ് കേന്ദ്ര ഐടി സെക്രട്ടറി അജയ് സോണിയെ സന്ദർശിച്ചിരുന്നു. വ്യാജ സന്ദേശങ്ങൾ പരിശോധിക്കുന്നതിനുള്ള വാട്സ്ആപ് കമ്പനിയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനായിരുന്നു സന്ദർശനം. ഇതിൽ കേന്ദ്രസർക്കാരിനു തൃപ്തി വരാത്തതിനാലാണ് സിഇഒ നേരിട്ടെത്തുന്നത്.
വ്യാജവാർത്ത, ഡിജിറ്റൽ പേമെന്റ്സ്: രവിശങ്കർ പ്രസാദിനെ വാട്സ്ആപ് സിഇഒ കാണും
11:10 PM Aug 20, 2018 | Deepika.com