ചെന്നൈ: തങ്ങളുടെ പുതിയ എച്ച്2 (ന്യൂജെൻ സാൻട്രോയുടെ കോഡ് നെയിം) മോഡലിന് പേരു കണ്ടെത്താൻ നേമിംഗ് കാന്പയിനുമായി ഹ്യുണ്ടായ്. ഉപയോക്താക്കൾക്ക് കമ്പനിയുടെ മൈക്രോസൈസ്റ്റ്, വാട്സ്ആപ് (8652000377/388/399), എസ്എംഎസ് എന്നിവയിൽ ഏതെങ്കിലും വഴി പേരുകൾ നിർദേശിക്കാം. ഹ്യുണ്ടായിയുടെ "പേരു നിർദേശിക്കൂ കാർ നേടൂ' കോണ്ടസ്റ്റ് ഈ മാസം 16ന് ആരംഭിച്ചതാണ്. സെപ്റ്റംബർ 25 വരെ പേരുകൾ നിർദേശിക്കാനുള്ള അവസരമുണ്ട്. ഒരു വ്യക്തിക്ക് എത്ര പേരുകൾ വേണമെങ്കിലും നിർദേശിക്കാം.
ഏറ്റവും കൂടുതൽ ആളുകൾ നിർദേശിക്കുന്ന പേരായിരിക്കും വാഹനത്തിന് നല്കുക. ഇവരിൽനിന്നാണ് നറുക്കെടുപ്പിലൂടെ അന്തിമവിജയിയെ കണ്ടെത്തുന്നത്. സമ്മാനമായി ഇതുവരെ പേരിട്ടിട്ടില്ലാത്ത പുതിയ മോഡലിന്റെ പെട്രോൾ വേർഷൻ നല്കും.
ഹ്യുണ്ടായ് ചോദിക്കുന്നു ; നല്ല പേര് കൈയിലുണ്ടോ..?
11:06 PM Aug 20, 2018 | Deepika.com