തൃശൂർ: പ്രളയക്കെടുതി കണക്കിലെടുത്ത് കെഎസ്എഫ്ഇയിൽ ചിട്ടി/വായ്പയുടെ ഓഗസ്റ്റിലെ തവണകൾ അടയ്ക്കുന്നതിന് ഈ മാസം 31 വരെ പിഴപ്പലിശ ഒഴിവാക്കി. ചിട്ടി ഇടപാടുകാർക്ക് അർഹതപ്പെട്ട ഡിവിഡന്റും അനുവദിക്കുന്നതാണ്. ഓഗസ്റ്റ് 16 മുതൽ നടത്താൻ ബാക്കിയുള്ള ചിട്ടി ലേലങ്ങൾ ഈ 31 വരെ സൗകര്യപ്രദമായി പുനഃക്രമീകരിക്കാൻ ബ്രാഞ്ച് മാനേജർമാരെ അധികാരപ്പെടുത്തിയിട്ടുണ്ട്.
മൂന്നു കോടി രൂപ നല്കുമെന്ന് ജോസ്കോ ജ്വല്ലേഴ്സ്
കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മൂന്നു കോടി രൂപ നല്കുമെന്ന് ജോസ്കോ ജ്വല്ലേഴ്സ് പി.എ. ജോസ് അറിയിച്ചു. ഇതുകൂടാതെ കേരളത്തിലുടെനീളമുള്ള ദുരിതബാധിതർക്ക് വെള്ളം, ഭക്ഷണം, മരുന്ന്, മറ്റ് അവശ്യവസ്തുക്കൾ എത്തിക്കുന്ന പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടുകൊണ്ടിരിക്കുകയാണെന്ന് എംഡിയും സഇഒയുമായ ടോണി ജോസ് പറഞ്ഞു.
കാലവർഷക്കെടുതി: കെഎസ്എഫ്ഇ ചിട്ടി/വായ്പ പിഴപ്പലിശ ഒഴിവാക്കി
11:06 PM Aug 20, 2018 | Deepika.com