കൊച്ചി: സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ കേടായ വാഹനങ്ങൾ നന്നാക്കാൻ ഉപയോക്താക്കൾക്കു സഹായവുമായി നിസാനും ഡാറ്റ്സനും രംഗത്തെത്തി. കേടായ കാറുകൾ നന്നാക്കാനായി പ്രത്യേക എമർജൻസി റിപ്പയർ ടീമിനെയും അയൽസംസ്ഥാനങ്ങളിലെ ഡീലർഷിപ്പുകളിൽനിന്നുള്ള ജോലിക്കാരെയും ഏർപ്പെടുത്തും. കേടായ വാഹനങ്ങൾ സൗജന്യമായി സർവീസ് സെന്ററിലേക്കു മാറ്റി നിസാൻ സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിൽ റിപ്പയർ ചെയ്യും.
പ്രളയത്തെത്തുടർന്നു കേടായ വാഹനങ്ങളുടെ ഇൻഷ്വറൻസ് ക്ലെയിമും സെറ്റിൽമെന്റും വേഗത്തിലാക്കാൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കും പ്രവർത്തിക്കും.
ഹെൽപ് ഡെസ്ക് സപ്പോർട്ട് ഡെസ്ക് നന്പർ: 022-62613360. കൂടുതൽ വിവരങ്ങൾക്കായി ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നന്പർ 1800209346 എന്ന നന്പറിൽ ബന്ധപ്പെടണം.
കേടായ വാഹനങ്ങൾ നന്നാക്കാൻ സഹായവുമായി നിസാൻ
11:06 PM Aug 20, 2018 | Deepika.com