തൃശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കല്യാണ് ജ്വല്ലേഴ്സിലെ ജീവനക്കാർ ഒരു കോടി രൂപ നല്കി. ഓരോ ജീവനക്കാരന്റെയും ഒരു ദിവസത്തെ വേതനമാണ് നല്കിയത്. ഇന്ത്യയിലും ഗൾഫ് മേഖലയിലുമായി എണ്ണായിരത്തിലധികം ജീവനക്കാരാണ് കല്യാണ് ജ്വല്ലേഴ്സിനുള്ളത്. ജീവനക്കാരുടെ പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനു ചെക്ക് കൈമാറും.
ഒരു കോടി രൂപ പിരിച്ചെടുത്തു ദുരിതാശ്വാസനിധിയിലേക്കു നല്കിയ ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നു കല്യാണ് ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.
കല്യാണ് ജീവനക്കാർ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. കല്യാണ് ജ്വല്ലേഴ്സ് ഷോറൂമുകളും മൈ കല്യാണ് ഒൗട്ട്ലെറ്റുകളും ദുരിതാശ്വാസപ്രവർത്തനങ്ങൾക്കാവശ്യമായ അവശ്യവസ്തുക്കളുടെ കളക്ഷൻ പോയിന്റായും പ്രവർത്തിക്കുന്നുണ്ട്.
കല്യാണ് ജ്വല്ലേഴ്സ് ജീവനക്കാർ ഒരു കോടി രൂപ നല്കി
11:06 PM Aug 20, 2018 | Deepika.com