ഉസ്മാൻ ബുസ്ദർ പാക് പഞ്ചാബിൽ മുഖ്യമന്ത്രി
12:35 AM Aug 20, 2018 | Deepika.com
ലാഹോർ: പാക് പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയായി പിടിഐയുടെ സ്ഥാനാർഥി സർദാർ ഉസ്മാൻ അഹമ്മദ് ബുസ്ദർ തെരഞ്ഞെടുക്കപ്പെട്ടു. ഷഹബാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള പിഎംഎൽ-എൻ സർക്കാരിന്റെ പത്തു വർഷത്തെ ഭരണത്തിന് ഇതോടെ അന്ത്യമായി. ബുസ്ദറിന് 186 വോട്ടും പിഎംഎൽ-എന്നിലെ ഹംസ ഷഹ്ബാസിന് 159 വോട്ടും ലഭിച്ചെന്നു സ്പീക്കർ പർവേസ് ഇലാഹി അറിയിച്ചു. നേരത്തെ ഷരീഫിന്റെ ടീമിൽ പ്രവർത്തിച്ചയാളാണു പുതിയ മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദർ.