ഡോ. ആരിഫ് അൽവി പാക് പ്രസിഡന്റ് സ്ഥാനാർഥി
09:22 PM Aug 18, 2018 | Deepika.com
ഇസ്ലാമാബാദ്: പാക് പ്രസിഡന്റ് സ്ഥാനാർഥിയായി ഡോ. ആരിഫ് അൽവിയെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നോമിനേറ്റു ചെയ്തു. പാക്കിസ്ഥാൻ തെഹ്റിക് ഇ ഇൻസാഫ്(പിടിഐ) പാർട്ടി വക്താവ് ഫവദ് ചൗധരി അറിയിച്ചതാണ് ഇക്കാര്യം. ദന്ത ഡോക്ടറായ ആരിഫ് പിടിഐയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. സെപ്റ്റംബർ നാലിനാണു പാക് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.