ചിൻപിംഗ് പ്യോംഗ്യാംഗിലേക്ക്
09:22 PM Aug 18, 2018 | Deepika.com
ഷാങ്ഹായ്: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് അടുത്തമാസം ഉത്തരകൊറിയ സന്ദർശിക്കും. ഉത്തരകൊറിയയുടെ 70-ാം സ്ഥാപന വാർഷികം പ്രമാണിച്ച് പ്യോംഗ്യാംഗിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ചിൻപിംഗിനെ കിം ജോംഗ് ഉൻ ക്ഷണിച്ചു. 2005ൽ ഹു ജിന്റാവോയുടെ സന്ദർശനത്തിനുശേഷം ഒരു ചൈനീസ് പ്രസിഡന്റ് പ്യോംഗ്യാംഗിലെത്തുന്നത് ആദ്യമായിട്ടായിരിക്കും.