തിരുവനന്തപുരം: സംസ്ഥാനം സമാനതകളില്ലാത്ത പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടുകോടി രൂപ സഹായം നൽകി എസ്ബിഐ.
ബാങ്കിന്റെ 2.70 ലക്ഷം ജീവനക്കാരോട് സ്വന്തം നിലയ്ക്ക് സംഭാവന നൽകാനും എസ്ബിഐ അഭ്യർഥിച്ചിരുന്നു. ഇങ്ങനെ സ്വരൂപിക്കുന്ന തുകയുടെ തത്തുല്യമായ തുക എസ്ബിഐയുടെ വകയായി ചേർത്ത് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
പണമിടപാടുകൾക്കും വായ്പകൾക്കും ഇളവുകൾ പ്രഖ്യാപിച്ച എസ്ബിഐ ദുരിതത്തിൽപ്പെട്ടവർക്ക് ഡ്യൂപ്ലിക്കറ്റ് പാസ്ബുക്ക്, ചെക്ക് ബുക്ക്, എടിഎം എന്നിവയ്ക്കുള്ള ചാർജ്, വായ്പ തിരിച്ചടവുഗഡു, വൈകിയാൽ ഈടാക്കുന്ന ലേറ്റ് ഫീ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണം അടയ്ക്കാനുള്ള ആർടിജിഎസ്/നെഫ്റ്റ് ചാർഡ് മിനിമം ബാലൻസ് ഇല്ലാത്തതിനാൽ ഈടാക്കുന്ന പിഴ എന്നിവ ഒഴിവാക്കിയിട്ടുണ്ടെന്നും എസ്ബിഐ അറിയിച്ചു.
ദുരിതാശ്വാസ നിധിയിലേക്കു രണ്ടു കോടി നൽകി എസ്ബിഐ
08:30 PM Aug 18, 2018 | Deepika.com