കൊച്ചി: ജെറ്റ് എയർവേയ്സ് ഇന്നു മുതൽ അധിക ആഭ്യന്തര സർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽനിന്നു തിരുവനന്തപുരത്തേക്കാണ് സർവീസുകൾ നടത്തുന്നത്. ഈ മാസം 26 വരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സർവീസുകൾ നിർത്തിവച്ചിരിക്കുന്ന സാഹചര്യത്താലാണ് അധിക സർവീസുകൾ നടത്തുന്നത്.
26 വരെ കൊച്ചിയിലേക്കും കൊച്ചിയിൽനിന്നു പുറത്തേക്കും യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്തവർക്ക് യാത്രാ തീയതി മുതൽ 10 ദിവസം വരെയുള്ള കാലയളവ് വരെ യാത്രാ തിയതി മാറ്റുകയോ കൊച്ചിക്കു സമീപമുള്ള മറ്റേതെങ്കിലും വിമാനത്താവളം തെരഞ്ഞെടുക്കുകയോ ചെയ്യാം. ജെറ്റ് എയർവേയ്സ് വെബ്സൈറ്റ്, മൊബൈൽ ആപ്, കോൺടാക്ട് സെന്റർ നന്പർ +91-(സിറ്റി കോഡ്) 39893333 എന്നിവയിലോ ബന്ധപ്പെടാം.
അധിക ആഭ്യന്തര സർവീസുമായി ജെറ്റ് എയർവേയ്സ്
08:30 PM Aug 18, 2018 | Deepika.com