ഇൻഫോസിസ് സിഎഫ്ഒ രാജിവച്ചു
08:30 PM Aug 18, 2018 | Deepika.com
ബംഗളൂരു: ഇൻഫോസിസ് ടെക്നോളജീസിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) എംഡി രംഗനാഥ് രാജിവച്ചു. രാജി നവംബർ 16-നു പ്രാബല്യത്തിലാകും. 18 വർഷം ഇൻഫോസിസിൽ പ്രവർത്തിച്ച ഇദ്ദേഹം മൂന്നുവർഷം മുന്പാണ് സിഎഫ്ഒ ആയത്. രാജീവ് ബൻസാൽ രാജിവച്ചപ്പോഴായിരുന്നു അത്. ഭാവിപരിപാടി എന്തെന്നു രംഗനാഥ് വിശദീകരിച്ചില്ല.