സിക്കുകാരൻ യുഎസിൽ കുത്തേറ്റു മരിച്ചു
12:14 AM Aug 18, 2018 | Deepika.com
ന്യൂയോർക്ക്: ന്യൂജേഴ്സിയിൽ സിക്ക് വംശജനായ വ്യാപാരി കുത്തേറ്റു മരിച്ചു. എസക്സ് കൗണ്ടിയിൽ വ്യാപാരസ്ഥാപനം നടത്തിയിരുന്ന ത്രിലോക് സിംഗിനെ കടയ്ക്കുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ അദ്ദേഹത്തിന്റെ ബന്ധുവാണു കണ്ടെത്തിയത്. മൂന്നാഴ്ചയ്ക്കുള്ളിൽ യുഎസിൽ സിക്കുകാരെ ലക്ഷ്യമിട്ടു നടന്ന മൂന്നാമത്തെ അക്രമസംഭവമാണിത്.