ജറുസലം: ടെലികോം അഴിമതിക്കേസിൽ ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിനെ പോലീസ് ചോദ്യംചെയ്തു. ബസക് ടെലികോമിന് അനധികൃതമായി ആനുകൂല്യങ്ങൾ നൽകിയെന്നാണു കേസ്.
കന്പനിയുടെ ഉടമസ്ഥതയിലുള്ള ന്യൂസ് വെബ്സൈറ്റിൽ തനിക്ക് അനുകൂലമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനു പകരമായാണ് നെതന്യാഹു ബസക് ടെലികോമിന് ആനുകൂല്യങ്ങൾ നൽകിയതത്രെ.
മറ്റു രണ്ട് അഴിമതിക്കേസുകളിൽക്കൂടി നെതന്യാഹുവിനെതിരേ കേസെടുക്കാൻ പോലീസ് ശിപാർശ ചെയ്തിരുന്നു. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് അറ്റോർണി ജനറലാണ്.
നെതന്യാഹുവിനെ ചോദ്യംചെയ്തു
12:14 AM Aug 18, 2018 | Deepika.com