പാക് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്ത മാസം നാലിന്
01:10 AM Aug 17, 2018 | Deepika.com
ഇസ്ലാമാബാദ്: പാക് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സെപ്റ്റംബർ നാലിനു നടത്തുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കി പ്രസിഡന്റ് മംനൂൺ ഹൂസൈൻ സ്ഥാനമൊഴിയുന്ന ഒഴിവിലാണു തെരഞ്ഞെടുപ്പു നടത്തുന്നത്. പിഎംഎൽ-എൻ ടിക്കറ്റിലാണു മംനൂൺ മത്സരിച്ചത്. പാർലമെന്റിലെയും(നാഷണൽ അസംബ്ലി) പ്രവിശ്യാ അസംബ്ലികളിലെയും സാമാജികർ ചേർന്നാണു പ്രസിഡന്റിനെ തെരഞ്ഞെടുക്കുക.