മുംബൈ: റിലയൻസിന്റെ ജിയോ ഫോണ് ശ്രേണിയിലെ രണ്ടാമത്തെ ഫോണായ ജിയോ ഫോണ് 2 ന്റെ വില്പന ഇന്ത്യയിൽ ആരംഭിച്ചു. 2,999 രൂപയാണ് വില. 512 എംപി റാം, 4ജിബി ഇന്റേണൽ സ്റ്റോറേജ്(128 ജിബിയായി ഉയർത്താം). 2000എംഎച് ബാറ്ററി, രണ്ട് എംപി പിൻകാമറ, ഡ്യുവൽ സിം, തുടങ്ങിയവയാണ് സവിശേഷതകൾ. 49 രൂപ, 99 രൂപ, 153 രൂപ എന്നീ നിരക്കുകളിലുള്ള പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്.
49 രൂപയുടെ പ്ലാൻ
ഒരു ജിബി അതിവേഗ ഡേറ്റ, 50 എസ്എംഎസ്, പരിധിയില്ലാത്ത വോയ്സ് കോൾ , കാലാവധി :28 ദിവസം
99 രൂപയുടെ പ്ലാൻ
14 ജിബി അതിവേഗ ഇന്റർനെറ്റ്, 300 എസ്എംഎസ്, പരിധിയില്ലാത്ത വോയ്സ് കോൾ, കാലാവധി :28 ദിവസം
153 രൂപയുടെ പ്ലാൻ
42 ജിബി അതിവേഗ ഇന്റർനെറ്റ്, പരിധിയില്ലാത്ത് എസ്എംഎസ്, പരിധിയില്ലാത്ത വോയ്സ് കോൾ, കാലാവധി :28 ദിവസം
ജിയോ ഫോണ് രണ്ടാമൻ അവതരിച്ചു
12:23 AM Aug 17, 2018 | Deepika.com