മസാർ ഇഷരീഫ്: വടക്കൻ അഫ്ഗാനിസ്ഥാനിലെ ഫര്യാബ് പ്രവിശ്യയിലെ സൈനികത്താവളം താലിബാൻ ഭീകരർ പിടിച്ചു. ഏറ്റുമുട്ടലിൽ 14 സൈനികർ കൊല്ലപ്പെട്ടു. ഏതാനും പേരെ ഭീകരർ പിടികൂടി. കുറെ സൈനികർ സമീപത്തെ പർവതനിരകളിലേക്കു പലായനം ചെയ്തു. താലിബാൻ ആക്രമിക്കുന്പോൾ നൂറിലധികം സൈനികരാണു ക്യാന്പിലുണ്ടായിരുന്നതെന്നു ഫര്യാബ് എംപി ഹാഷിം പറഞ്ഞു.
ദക്ഷിണപൂർവ അഫ്ഗാനിസ്ഥാനിലെ ഗസ്നി നഗരത്തിന്റെ നിയന്ത്രണം കൈയടക്കാൻ താലിബാൻ ആക്രമണം നടത്തി ദിവസങ്ങൾക്കകമാണ് ഫര്യാബിലെ ആക്രമണം. ഗസ്നിയിലെ പോരാട്ടത്തിൽ സൈനികരും സിവിലിയന്മാരും ഉൾപ്പെടെ 200ൽ അധികം പേർ കൊല്ലപ്പെട്ടു.
അഫ്ഗാൻ താവളം താലിബാൻ പിടിച്ചു
12:36 AM Aug 15, 2018 | Deepika.com