ജെറ്റ് എയർവേസ് ഓഹരികൾക്ക് തളർച്ച
12:35 AM Aug 15, 2018 | Deepika.com
മുംബൈ: ഓഹരികൾ വിൽക്കുന്നതു സംബന്ധിച്ച പ്രഖ്യാപനത്തെത്തുടർന്ന് ജെറ്റ് എയർവേസിന്റെ ഓഹരികൾ താഴ്ന്നു. ഇന്നലെ മൂന്ന് ശതമാനം ഇടിവാണ് ഓഹരികൾക്കുണ്ടായത്. കമ്പനി ഓഡിറ്റർ രാജിവച്ചതും ഓഹരിവിപണിയിൽ പ്രതിഫലിച്ചു. വിമാനക്കന്പനിയുടെ ഫിനാൻഷൽ റിസൽട്ട് ഹാജരാക്കാൻ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് നിർദേശിച്ചിട്ടുണ്ട്. കൂടാതെ ജെറ്റ് ഓഹരികൾ വിറ്റ് 40 കോടി ഡോളർ സമാഹരിക്കാൻ തീരുമാനിച്ചെന്ന മാധ്യമറിപ്പോർട്ടുകളിലും എൻഎസ്ഇ വിശദീകരണം തേടി.