കൊച്ചി: 2018-19 സാന്പത്തികവർഷത്തിലെ ആദ്യ ത്രൈമാസ കണക്കുകൾ പ്രകാരം കിറ്റെക്സ് ഗാർമെന്റ്സ് ലിമിറ്റഡിന്റെ അറ്റാദായത്തിൽ വർധന. ജൂണ്‍ 30ന് അവസാനിച്ച മൂന്നു മാസത്തെ കണക്കുകൾ പ്രകാരം കന്പനിയുടെ ആകെ വരുമാനം 132.26 കോടി ആയി ഉയർന്നു. പ്രവർത്തന വരുമാനവും മറ്റു വരുമാനവും ചേർത്താണിത്.
വസ്ത്രങ്ങളുടെ നിർമാണച്ചെലവ് അടക്കം ആകെ ചെലവ് 102.09 കോടിയാണ്. അവസാന ത്രൈമാസത്തിൽ നികുതി ചേർത്തുള്ള ആകെ ലാഭം 30.16 കോടി. കഴിഞ്ഞ ത്രൈമാസത്തേക്കാൾ 13.9 ശതമാനം വളർച്ചയാണ് കന്പനി അവസാന ത്രൈമാസത്തിൽ കൈവരിച്ചത്. പല ഘട്ടങ്ങളിലായി 910 കോടി രൂപയുടെ നിക്ഷേപമാണ് കന്പനി ലക്ഷ്യമിടുന്നതെന്ന് കിറ്റെക്സ് ഗാർമെന്റ്സ് ചെയർമാനും എംഡിയുമായ സാബു എം. ജേക്കബ് പറഞ്ഞു.
കിറ്റെക്സ് ഗാർമെന്റ്സിന്റെ അറ്റാദായം ഉയർന്നു
12:35 AM Aug 15, 2018 | Deepika.com