കൊച്ചി കപ്പൽശാലയുടെ അറ്റാദായം 106.31 കോടി
12:35 AM Aug 15, 2018 | Deepika.com
കൊച്ചി: പൊതുമേഖലാ കപ്പൽശാലയായ കൊച്ചിൻ ഷിപ്യാർഡ് ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തിൽ 106.31 കോടി രൂപയുടെ അറ്റാദായം നേടി. വർധന 17 ശതമാനം. മുൻ വർഷം ഇതേകാലയളവിലെ അറ്റാദായം 91.16 കോടി രൂപയായിരുന്നു. മൊത്ത വരുമാനം 556.25 കോടിയിൽ നിന്ന് 658.73 കോടിയായി ഉയർന്നു. കപ്പൽ നിർമാണത്തിലൂടെ 454.39 കോടിയും കപ്പൽ അറ്റകുറ്റപ്പണികളിലൂടെ 204.34 കോടി രൂപയുമാണ് വരുമാനയിനത്തിൽ ലഭിച്ചത്.