കൊച്ചി: ക്ഷീരമേഖലയിലെ പ്രമുഖ സ്ഥാപനമായ പീപ്പിൾസ് ഡയറി ഡവലപ്മെന്റ് പ്രൊജക്ട് (പിഡിഡിപി) പുതുതായി ഏഴ് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കും. നിലവിലുള്ള ഉത്പന്നങ്ങൾക്കു പുറമേ ബട്ടർ, പനീർ, കപ്പ്കേർഡ്, പാൽകോവ, മിൽക്ക് പേട, യോഗർട്ട്, ഫ്ലേവേർഡ് മിൽക്ക് എന്നിവയാണു പുതുതായി വിപണിയിൽ എത്തിക്കുന്നത്. സന്പൂർണ ആരോഗ്യത്തിന് സംശുദ്ധമായ പാൽ എന്ന ആപ്തവാക്യവുമായി പ്രവർത്തിക്കുന്ന പിഡിഡിപിയുടെ പുതിയ ഉത്പന്നങ്ങളും നൂറു ശതമാനം ഗുണമേന്മ ഉറപ്പാക്കുന്നതാണെന്നു ചെയർമാൻ ഫാ. സെബാസ്റ്റ്യൻ നാഴിയംപാറ പത്രസമ്മേളനത്തിൽ പറഞ്ഞു.
പുതിയ ഉത്പന്നങ്ങളുടെ വിപണന ഉദ്ഘാടനം നാളെ രാവിലെ പത്തിനു കാലടിയിൽ പിഡിഡിപി ആസ്ഥാനത്ത് നടത്തും. പിഡിഡിപിയുടെ ബ്രാൻഡ് അംബാസിഡർ നടൻ അനൂപ് മേനോൻ, വെറ്ററിനറി സർവകലാശാല രജിസ്ട്രാർ ജോസഫ് വി. മാത്യു തുടങ്ങിയവർ പങ്കെടുക്കും.
പിഡിഡിപി വൈസ് ചെയർമാൻ ഫാ. അരുണ്‍ വലിയവീട്ടിൽ, സെൻട്രൽ സൊസൈറ്റി സെക്രട്ടറി കെ.ജെ. ബോബൻ, ട്രഷറർ കെ.എ. വർഗീസ്, മാർക്കറ്റിംഗ് മാനേജർ പോൾ തോമസ്, അക്കൗണ്ട്സ് മാനേജർ കെ.ഒ. ജോസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പിഡിഡിപിയുടെ പുതിയ ഏഴ് ഉത്പന്നങ്ങൾ വിപണിയിലേക്ക്
12:35 AM Aug 15, 2018 | Deepika.com