ശീമാട്ടിയിൽ 60 ശതമാനം വരെ വിലക്കിഴിവ്
12:35 AM Aug 15, 2018 | Deepika.com
കൊച്ചി: ഓണത്തോടനുബന്ധിച്ചു ശീമാട്ടി 60 ശതമാനംവരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. 150 രൂപയിൽ തുടങ്ങുന്ന പോക്കറ്റ് ഫ്രണ്ട് ലി ഷോപ്പിംഗ് ആണിത്. 150 രൂപ മുതലുള്ള സാരികൾ, 45 രൂപയിൽ തുടങ്ങുന്ന ഡ്രസ് മെറ്റീരിയലുകൾ എന്നിവയുമുണ്ട്. ലേഡീസ് ഷാൾ 150 രൂപ മുതലുണ്ട്. സ്പെഷൽ കിഡ്സ് കളക്ഷന് 150 രൂപ മുതൽ 499 രൂപ വരെയാണു വില. ജെന്റ്സ് കളക്ഷൻ 220 മുതൽ 595 രൂപവരെയുള്ള നിരക്കിൽ ലഭിക്കും. 1400 രൂപ വിലയുള്ള ആർട്ട്-ടസർ, ആർട്ട്-ഡ്യൂപിയോണ്, ഗിച്ഛാ സിൽക്ക് സാരികൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ടെന്നു ശീമാട്ടി സാരഥി ബീന കണ്ണൻ പറഞ്ഞു.