നവാസ് ഷരീഫ് കോടതിയിൽ
12:41 AM Aug 14, 2018 | Deepika.com
ഇസ്ലാമാബാദ്: രണ്ട് അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്നതിനായി പാക് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് ഇന്നലെ അക്കൗണ്ടബിലിറ്റി കോടതിയിൽ ഹാജരായി. ലണ്ടനിൽ ഫ്ളാറ്റ് വാങ്ങിയതു സംബന്ധിച്ച അഴിമതിക്കേസിൽ ശിക്ഷക്കപ്പെട്ട് ജയിലിൽ കഴിയുന്ന നവാസിനെ വൻ സുരക്ഷാ സന്നാഹത്തോടെയാണ് ജസ്റ്റീസ് അർഷാദ് മാലിക്കിന്റെ കോടതിയിൽ ഹാജരാക്കിയത്. മാധ്യമ പ്രവർത്തകർക്ക് കോടതിയിൽ പ്രവേശനം നിഷേധിച്ചു.