ചൈനയിലെ സ്മാർട്ട്ഫോൺ നിർമാണ യൂണിറ്റ് അടച്ചുപൂട്ടുമെന്ന് സാംസംഗ്

12:41 AM Aug 14, 2018 | Deepika.com
ബെ​യ്ജിം​ഗ്/​സീ​യൂ​ൾ: ചൈ​ന​യി​ലെ മൊ​ബൈ​ൽ ഫോ​ൺ നി​ർ​മാ​ണ പ്ലാ​ന്‍റ് അ​ട​ച്ചു​പൂ​ട്ടാ​ൻ സാം​സം​ഗ് ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ലോ​ചി​ക്കു​ന്നു. മൊ​ബൈ​ലു​ക​ളു​ടെ വി​ല്പ​ന കു​റ​ഞ്ഞ​തും തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം കൂ​ടി​യ​തു​മാ​ണ് പ്ലാ​ന്‍റ് പൂ​ട്ടാ​ൻ ക​മ്പ​നി​യെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. വ​ട​ക്ക​ൻചൈ​ന​യി​ലെ ന​ഗ​ര​മാ​യ ടി​യാ​ൻ​ജി​നി​ലു​ള്ള നി​ർ​മാ​ണ യൂ​ണി​റ്റി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​വ​സാ​നി​പ്പി​ക്കു​ക.
സ​മീ​പ​കാ​ല​ത്തെ ആ​ഗോ​ള സ്മാ​ർ​ട്ട്ഫോ​ൺ വി​പ​ണി​യി​ക്കു​ണ്ടാ​യ ത​ള​ർ​ച്ച​യും സാം​സം​ഗി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

അ​ഞ്ചു വ​ർ​ഷം മു​ന്പു​വ​രെ ചൈ​നീ​സ് സ്മാ​ർ​ട്ട്ഫോ​ൺ മാ​ർ​ക്ക​റ്റി​ന്‍റെ 20 ശ​ത​മാ​നം വി​പ​ണി വി​ഹി​തം സാം​സം​ഗി​നാ​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​വ​ർ​ഷം അ​ത് ഒ​രു ശ​ത​മാ​ന​ത്തി​ലേ​ക്കു താ​ഴ്ന്നു. ഹു​വാ​യ്, ഷ​വോ​മി തു​ട​ങ്ങി​യ ചൈ​നീ​സ് ബ്രാ​ൻ​ഡ് വി​പ​ണി കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു.