ബംഗളൂരു: വിവോ ഈ മാസം 30 വരെ തങ്ങളുടെ ഇ-കൊമേഴ്സ് സ്റ്റോറിലും ഇന്ത്യയിലുടനീളമുള്ള ഓഫ്ലൈൻ സ്റ്റോറുകളിലും ലഭ്യമാകുന്ന ആകർഷകമായ ഓണം ഓഫറുകൾ പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത വിവോ സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകൾ, കൂപ്പണ്‍ ഡീലുകൾ, നോ കോസ്റ്റ് ഇഎംഐ, ടെലികോ ആനുകൂല്യങ്ങൾ, ക്യാഷ് ബാക്ക് ഓഫറുകൾ എന്നിവയാണ് ഓണം പ്രമാണിച്ച് വിവോ വാഗ്ദാനം ചെയ്യുന്നത്.
എല്ലാ എച്ച്ഡിഎഫ്സി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും ഇൻസ്റ്റന്റ് കാഷ് ബാക്ക് ഓഫറുകൾ, ജിയോയുമായി ചേർന്ന് 4,050 രൂപയുടെ ആനുകൂല്യങ്ങൾ (1950 രൂപയുടെ ഇൻസ്റ്റന്റ് കാഷ് ബാക്ക്, 2100 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകൾ, 12 മാസത്തേക്കുള്ള കോംപ്ലിമെന്ററി ജിയോ പ്രീമിയം മൊബൈൽ സെക്യൂരിറ്റി എന്നിവയും ഓഫറുകളിൽ ഉൾപ്പെടുന്നു.) ജിയോയുടെ 198 പ്ലാൻ പ്രകാരമുള്ള പുതിയ വിവോ സ്മാർട്ട്ഫോണുകൾ വാങ്ങുന്പോഴാണ് എല്ലാ ഓഫറുകളും ലഭ്യമാകുക. കൂടാതെ വിവോയുടെ ഏറ്റവുമധികം വിൽക്കപ്പെടുന്ന വിവോ വി 9 1999 രൂപയുടെ നോ കോസ്റ്റ് ഇഎംഐയിൽ ബജാജ് ഫിനാൻസിനൊപ്പം ലഭ്യമാണ്.
ഓണം ഓഫറുകളുമായി വിവോ
12:41 AM Aug 14, 2018 | Deepika.com