ന്യൂഡൽഹി: ചില്ലറ വില ആധാരമാക്കിയുള്ള വിലക്കയറ്റം ജൂലൈയിൽ കുറഞ്ഞു. തലേമാസത്തെ 4.92-ൽനിന്ന് 4.17 ശതമാനത്തിലേക്കാണു കുറവ്. എന്നാൽ, കഴിഞ്ഞവർഷം ജൂലൈയിലെ 2.36 ശതമാനത്തെ അപേക്ഷിച്ച് ഇരട്ടിയോളമാണു നിരക്ക്.
ഇന്ധന വിലവർധന തലേമാസത്തെ അപേക്ഷിച്ചു കുറവാണ്. പയറുവർഗങ്ങളുടെ വില ഗണ്യമായി താണു. ഭക്ഷ്യ ധാന്യവില വർധനയും കുറഞ്ഞു.
ചില്ലറവിലക്കയറ്റം അല്പം താണു
12:41 AM Aug 14, 2018 | Deepika.com