കൊച്ചി: സ്വന്തമായി നൂറ് ഷോറൂമുകൾ തുറക്കുന്ന രാജ്യത്തെ ആദ്യ ജ്വല്ലറി ബ്രാൻഡായി കല്യാണ് ജ്വല്ലേഴ്സ്. കല്യാണ് ജ്വല്ലേഴ്സിന്റെ ഇന്ത്യയിലെ നൂറാമത് ഷോറൂം ജാർഖണ്ഡിലെ റാഞ്ചിയിൽ ബ്രാൻഡ് അംബാസഡർ കത്രീന കെയ്ഫ് ഉദ്ഘാടനം ചെയ്തു. റാഞ്ചിയിലെ പെപെ കോമ്പൗണ്ട് ക്രോസിംഗ് മെയിൻ റോഡിലുള്ള പുതിയ ഷോറൂം കല്യാണിന്റെ ജാർഖണ്ഡിലെ ആദ്യത്തേതും ആഗോള തലത്തിൽ 132-ാമത്തേതുമാണ്.
ആസാമിലെ ഗോഹട്ടിയിൽ കല്യാണിന്റെ ഇന്ത്യയിലെ 99-ാമത് ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷമാണ് റാഞ്ചി ഷോറൂം ഉദ്ഘാടനത്തിനു കത്രീന കെയ്ഫ് എത്തിയത്. കല്യാണ് ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ, കല്യാണ് ഡെവലപ്പേഴ്സ് മാനേജിംഗ് ഡയറക്ടർ ആർ. കാർത്തിക് തുടങ്ങിയവർ പങ്കെടുത്തു.
കല്യാണ് ജ്വല്ലേഴ്സിന്റെ നൂറാമത് ഷോറൂം റാഞ്ചിയിൽ തുറന്നു
12:41 AM Aug 14, 2018 | Deepika.com