ന്യൂഡൽഹി: ചൈനീസ് കന്പനി ഉണ്ടാക്കി നല്കിയ ഔഷധഘടകത്തിൽ കാൻസർ ഉണ്ടാക്കുന്ന ഘടകവും. ഒരു ഡസനിലേറെ കന്പനികൾ പുറത്തിറക്കിയ മരുന്നു പിൻവലിക്കേണ്ടിവന്നു.
ഹൃദ്രോഗ ചികിത്സയിൽ ഉപയോഗിക്കുന്ന വൽസാർടാൻ എന്ന മരുന്നാണ് പിൻവലിക്കേണ്ടിവന്നത്. നൊവാർടിസ് എന്ന സ്വിസ് മരുന്നുകന്പനി വികസിപ്പിച്ച് ഡിയോവാൻ എന്ന പേരിൽ വിറ്റിരുന്നു. ഇപ്പോൾ പേറ്റന്റ് കാലാവധി കഴിഞ്ഞതിനാൽ മറ്റു കന്പനികൾ ഇതു നിർമിച്ചു വിൽക്കുന്നു.
വൽസാർടാനിൽ കാൻസറുണ്ടാക്കുന്ന ഘടകം കണ്ടതിനാൽ ചൈനയിൽനിന്നുള്ള വൽസാർടാൻ ഇറക്കുമതി ഇന്ത്യ നിരോധിച്ചിരിക്കുകയാണ്.
ഇതിൽ എൻ നൈട്രോസോ ഡൈമെഥിലമീൻ (എൻഡിഎംഎ) എന്ന ഘടകം ഉള്ളതാണു പ്രശ്നം. ഇതു കാൻസർ ഉണ്ടാക്കുന്നതാണ്. ചൈനയിലെ ഷെജിയാംഗ് ഹ്വാഹൈ ഫാർമസ്യൂട്ടിക്കൽസ് എന്ന കന്പനി നിർമിച്ചു നല്കിയ വൽസാർടാനിലാണ് ഈ മായം ചേർന്നത്. ഇന്ത്യൻ കന്പനികളടക്കം ഷെജിയാംഗിൽനിന്ന് വൽസാർടാൻ വാങ്ങിയ എല്ലാവർക്കും ഉത്പന്നം പിൻവലിക്കേണ്ടിവന്നു.
ഹൃദ്രോഗ മരുന്നിൽ കാൻസർ ഉണ്ടാക്കുന്ന ഘടകം ചേർന്നു
10:50 PM Aug 11, 2018 | Deepika.com