സത്യ നഡെല്ല മൈക്രോസോഫ്റ്റിലെ ഓഹരികൾ വിറ്റു
10:50 PM Aug 11, 2018 | Deepika.com
സിലിക്കൺവാലി: മൈക്രോസോഫ്റ്റ് കോർപറേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സത്യ നഡെല്ല തന്റെ 3,28,000 ഓഹരികൾ വിറ്റു. 3.59 കോടി ഡോളർ (ഏകദേശം 250 കോടി രൂപ) മൂല്യമുള്ള ഓഹരികളാണ് വിറ്റത്. സാന്പത്തികാസൂത്രണത്തിന്റെ ഭാഗമായാണ് ഓഹരികൾ വിറ്റതെന്നാണ് ഒൗദ്യോഗിക വിശദീകരണം. രണ്ടു വർഷം മുന്പ് 83 ലക്ഷം ഡോളർ മൂല്യമുള്ള 1,43,000 ഓഹരികൾ വിറ്റിരുന്നു.