പീറ്റർ പോൾ പിട്ടാപ്പിള്ളിലിന് സ്റ്റാർ ഓഫ് ഏഷ്യ പുരസ്കാരം
10:50 PM Aug 11, 2018 | Deepika.com
കൊച്ചി: പ്രമുഖ ഗൃഹോപകരണ വിതരണക്കാരായ പിട്ടാപ്പിള്ളിൽ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിലിന് സ്റ്റാർ ഓഫ് ഏഷ്യ പുരസ്കാരം ലഭിച്ചു. വ്യാപാരരംഗത്തെ മികവിനൊപ്പം സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ്. വിയറ്റ്നാമിലെ ഹോച്ചിമിൻ സിറ്റിയിൽ നടന്ന ചടങ്ങിൽ ഇന്റർനാഷണൽ ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. സുഗത് കോട്ടാഗിരി അവാർഡ് സമ്മാനിച്ചു. യൂണിവേഴ്സിറ്റിയുടെ 57-ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു പുരസ്കാരദാന ചടങ്ങ്.