ഇമ്രാൻ മാപ്പ് എഴുതി നൽകി; കേസ് പിൻവലിച്ചു

12:37 AM Aug 11, 2018 | Deepika.com
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പ​​​ര​​​സ്യ​​​മാ​​​യി വോ​​​ട്ടു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ നി​​​യു​​​ക്ത പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന് മാ​​​പ്പ​​​പേ​​​ക്ഷ എ​​​ഴു​​​തി ന​​​ല്കി. ഇ​​​തു സ്വീ​​​ക​​​രി​​​ച്ച ക​​​മ്മീ​​​ഷ​​​ൻ കേ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദി​​​ലെ എ​​​ൻ​​​എ-53ാം മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഇ​​​മ്രാ​​​ന്‍റെ വി​​​ജ​​​യം അം​​​ഗീ​​​ക​​​രി​​​ച്ച് വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്കാ​​​നും ക​​​മ്മീ​​​ഷ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.

പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ൽ ര​​​ഹ​​​സ്യ​​​മാ​​​യി വോ​​​ട്ടു രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണ മെന്ന നി​​​യ​​​മം ലം​​​ഘി​​​ച്ച​​​തി​​​നാ​​​ണ് ഇ​​​മ്രാ​​​നെ​​​തി​​​രേ ക​​​മ്മീ​​​ഷ​​​ൻ കേ​​​സെ​​​ടു​​​ത്ത​​​ത്. ആ​​​റു മാ​​​സം ത​​​ട​​​വു​​​ശി​​​ക്ഷ ല​​​ഭി​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​മാ​​​ണി​​​ത്.
നേ​​​ര​​​ത്തേ ഇ​​​മ്രാ​​​ൻ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ മു​​​ഖേ​​​ന മ​​​റു​​​പ​​​ടി ന​​​ല്കി​​​യെ​​​ങ്കി​​​ലും ക​​​മ്മീ​​​ഷ​​​ൻ ത​​​ള്ളി. തു​​​ട​​​ർ​​​ന്നാ​​​ണ് നേ​​​രി​​​ട്ടു മാ​​​പ്പ​​​പേ​​​ക്ഷ എ​​​ഴു​​​തി ന​​​ല്കി​​​യ​​​ത്. മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർ റി​​​ട്ട. ജ​​​സ്റ്റീ​​​സ് സ​​​ർ​​​ദാ​​​ർ മു​​​ഹ​​​മ്മ​​​ദ് റാ​​​സ മാ​​​പ്പ​​​പേ​​​ക്ഷ​​​യെ എ​​​തി​​​ർ​​​ത്തെ​​​ങ്കി​​​ലും മ​​​റ്റു മൂ​​​ന്ന് അം​​​ഗ​​​ങ്ങ​​​ൾ അ​​​നു​​​കൂ​​​ലി​​​ച്ച​​​തോ​​​ടെ കേ​​​സ് അ​​​വ​​​സാ​​​നി​​​പ്പിക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​ഞ്ചു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​മ്രാ​​​ൻ മ​​​ത്സ​​​രി​​​ച്ച​​​ത്. എ​​​ല്ലാ​​​യി​​​ട​​​ത്തും ജ​​​യി​​​ച്ചു. എ​​​ൻ​​​എ-53 മ​​​ണ്ഡ​​​ല​​​ത്തി​​​ൽ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും പി​​​എം​​​എ​​​ൽ-​​​എ​​​ൻ നേ​​​താ​​​വു​​​മാ​​​യ അ​​​ബ്ബാ​​​സി​​​യെ​​​യാ​​​ണു തോ​​​ല്പി​​​ച്ച​​​ത്.
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ കേ​​​സി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഈ ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലെ വി​​​ജ​​​യം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത് മാ​​​റ്റി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കേ​​​സ് അ​​​വ​​​സാ​​​നി​​​ച്ച​​​തോ​​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യാ​​​ൻ ഇ​​​മ്രാ​​​ന് നി​​​യ​​​മ​​​ത​​​ട​​​സ​​​മി​​​ല്ല.


സത്യപ്രതിജ്ഞ 18ന്

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി ഇ​​​മ്രാ​​​ൻ ഖാ​​​ൻ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യു​​​ന്ന​​​ത് ഓ​​​ഗ​​​സ്റ്റ് 18നാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് തെ​​​ഹ്റി​​​ക് ഇ ​​​ഇ​​​ൻ​​​സാ​​​ഫ് പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വം അ​​​റി​​​യി​​​ച്ചു. ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പാ​​​ർ​​​ട്ടി യോ​​​ഗം ഇ​​​മ്രാ​​​നെ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി നേ​​​താ​​​വാ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യും ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ചു.

പു​​​തി​​​യ ദേ​​​ശീ​​​യ അ​​​സം​​​ബ്ലി​​​യു​​​ടെ ആ​​​ദ്യ സ​​​മ്മേ​​​ള​​​നം തി​​​ങ്ക​​​ളാ​​​ഴ്ച ന​​​ട​​​ത്താ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മം​​​നൂ​​​ൺ ഹു​​​സൈ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ല്കി. അം​​​ഗ​​​ങ്ങ​​​ൾ അ​​​ന്ന് സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യും. തു​​ട​​ർ​​ന്ന് സ്പീ​​ക്ക​​ർ, ഡെ​​പ്യൂ​​ട്ടി സ്പീ​​ക്ക​​ർ എ​​ന്നി​​വ​​രു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ര​​ഹ​​സ്യ​​ബാ​​ല​​റ്റി​​ലൂ​​ടെ ന​​ട​​ത്തും.

ഇ​​​മ്രാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യു​​​ന്ന​​​ത് 15നാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് മു​​​ന്പു വാ​​​ർ​​​ത്ത​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു.

ഇ​​​മ്രാ​​​ന്‍റെ ഇ​​​ന്ത്യ​​​യി​​​ലെ ക്രി​​​ക്ക​​​റ്റ് സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യ ക​​​പി​​​ൽ​​​ദേ​​​വ്, ന​​​വ്ജ്യോ​​​ത് സിം​​​ഗ് സി​​​ദ്ദു, സു​​​നി​​​ൽ ഗ​​​വാ​​​സ്ക​​​ർ എ​​​ന്നി​​​വ​​​രെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങി​​​ലേ​​​ക്കു ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും തെ​​​ഹ്‌​​​റി​​​ക് ഇ ​​​ഇ​​​ൻ​​​സാ​​​ഫ് നേ​​​താ​​​ക്ക​​​ൾ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.