കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഗസ്നി നഗരം പിടിക്കാനെത്തിയ താലിബാൻ ഭീകരരെ സുരക്ഷാസേന തുരത്തി. 16 അഫ്ഗാൻ പോലീസുകാരും നിരവധി ഭീകരരും കൊല്ലപ്പെട്ടു. കാബൂളിൽനിന്ന് 120 കിലോമീറ്റർ അകലെയുള്ള ഗസ്നിയിലേക്ക് വെള്ളിയാഴ്ച പുലർച്ചെയാണ് ഭീകരർ ഇരച്ചുകയറിയത്. തുടർന്ന് ഭീകരരും സുരക്ഷാസൈനികരും തമ്മിൽ നടന്ന തോക്കുയുദ്ധം മണിക്കൂറുകൾ നീണ്ടു.
ഗസ്നിയുടെ തന്ത്രപ്രധാന കേന്ദ്രങ്ങൾ പിടിച്ചെന്നും 140 സൈനികരെ കൊലപ്പെടുത്തിയെന്നും താലിബാൻ വക്താവ് സബീബുള്ള മുജാഹിദ് അവകാശപ്പെട്ടു.
ഗസ്നി നഗരം പിടിക്കാൻ താലിബാൻ ശ്രമം; 16 മരണം
12:37 AM Aug 11, 2018 | Deepika.com