കോട്ടയം: ഏഷ്യാ പസഫിക്കിലെ മുൻനിര ഹോട്ടൽ മാനേജ്മെന്റ് ഗ്രൂപ്പായ സ്റ്റേവെൽ ഹോൾഡിംഗ്സിന്റെ ദക്ഷിണേന്ത്യയിലെ പ്രഥമ ഹോട്ടൽ പാർക്ക് റെഗീസ് അവേദ കുമരകത്ത് പ്രവർത്തനം ആരംഭിക്കുന്നു. 44 മുറികളുള്ള ഈ ഹോട്ടലിൽ പ്രൈവറ്റ് കോട്ടേജ്, വില്ല, സ്യൂട്ട്സ്, ഓപ്പണ്‍ പൂൾസൈഡ് റസ്റ്ററന്റ് കം ലോഞ്ച്, ആയുർവേദിക് സ്പാ ആൻഡ് വെൽ എക്വിപ്ഡ് ഫിറ്റ്നസ് സെന്റർ, ബാങ്ക്വറ്റ് ഹാൾ, ബിസിനസ് സെന്റർ, റിക്രിയേഷനൽ ഏരിയ എന്നിവ അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്.
പാർക്ക് റെഗിസ് ജയ്പുർ, പാർക്ക് റെഗിസ് ഗോവ, ലെഷർ ഇൻ ഗ്രാൻഡ് ചാണക്യ, ലെഷർ ഇൻ വെസ്റ്റ് ഗുർഗോണ്‍, ലെഷർ ഇൻ ഷ്രെ ജോധ്പുർ എന്നിവയടക്കം ഇന്ത്യയിലെ ആറാമത്തെ പ്രവർത്തനസജ്ജമായ ഹോട്ടലാണ് പാർക്ക് റെഗിസ് അവേദ. ഭാവിയിൽ 250 ഹോട്ടലുകൾ തുറക്കുകയാണ് പ്രിൻസ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സിന്റെയും സ്റ്റേവെലിന്റെയും ലക്ഷ്യം. ഓസ്ട്രേലിയ, ന്യൂസിലൻഡ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഏഷ്യ, ജപ്പാൻ, തായ്വാൻ, ഓഷ്യാനിയ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങി ലോകത്തിന്റെ ഏല്ലാ കോണിലും ബ്രാൻഡ് എത്തിക്കാനാണ് രണ്ടു കന്പനികളുടേയും ശ്രമം. 50 ഹോട്ടലുകൾ, 31 ഗോൾഫ് കോഴ്സുകൾ, 9 സ്കൈ റിസോർട്ടുകൾ എന്നിവയുടെ സംയോജിത ശൃംഖലയായാണ് പ്രിൻസ് ഹോട്ടൽസ് പ്രവർത്തിക്കുന്നത്.
സ്റ്റേവെൽ ഹോൾഡിംഗ്സിന്റെ ദക്ഷിണേന്ത്യയിലെ പ്രഥമ ഹോട്ടൽ കുമരകത്ത്
11:14 PM Aug 10, 2018 | Deepika.com