വാഷിംഗ്ടൺ ഡിസി: യുഎസ് കോൺഗ്രസിലെ ആദ്യ വനിതാ മുസ്ലിം അംഗമാകാനൊരുങ്ങി റഷീദ തലെയ്ബ്. മിഷിഗൺ സംസ്ഥാനത്തെ 13-ാം കോൺഗ്രസ് ഡിസ്ട്രിക്ടിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള പ്രൈമറിയിൽ റഷീദ ജയിച്ചു.
ഡെമോക്രാറ്റിക് പാർട്ടിയുടെ ശക്തികേന്ദ്രമായ ഈ ഡിസ്ട്രിക്ടിൽ എതിരാളികളായ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. ഇതോടെ നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ റഷീദ വിജയം ഉറപ്പിച്ചു.
പലസ്തീൻ വംശജയായ റഷീദ മുന്പ് മിഷിഗൺ സംസ്ഥാന സഭയിൽ അംഗമായിരുന്നു. പലസ്തീൻ വിഭാഗത്തിൽനിന്ന് ഒരാൾ യുഎസ് കോൺഗ്രസിൽ എത്തുന്നതും ആദ്യമായിട്ടായിരിക്കും.
യുഎസ് കോൺഗ്രസിലേക്ക് ആദ്യ മുസ്ലിം വനിത
12:30 AM Aug 09, 2018 | Deepika.com