കൊ ച്ചി: പിട്ടാപ്പിള്ളിൽ ഏജൻസീസ് ഓണം ഓഫറുകൾ പ്രഖ്യാപിച്ചു. ഊർജ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന സമ്മാന പദ്ധതിയാണു അവതരിപ്പിച്ചിട്ടുള്ളത്. പവർ പാക്ക് ഓണം ഓഫറിലൂടെ 15 ഭവനങ്ങൾക്കു സൗജന്യ സോളാർ പവർ പ്ലാന്റുകളും കൂടാതെ മൂന്നു ഫോർഡ് ഇക്കോ സപോർട്ട് എസ്യുവി, 25 ബൈക്കുകൾ എന്നിവയും നറുക്കെടുപ്പിലൂടെ സമ്മാനമായി നൽകും. 500 രൂപ മുതൽ 5,000 രൂപ വരെയുള്ള ഗിഫ്റ്റ് കൂപ്പണുകളും ലഭിക്കും.
ഇടപ്പള്ളി ഷോറൂമിൽ നടന്ന ചടങ്ങിൽ പിട്ടാപ്പിള്ളിൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ ഓണം ഓഫർ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചു. ഓഫറുകളെല്ലാം പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ 25 നഗരങ്ങളിലുള്ള 32 ഷോറൂമുകളിൽ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഡയറക്ടർമാരായ ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, കിരണ്‍ വർഗീസ്, മരിയ പോൾ, ജനറൽ മാനേജർ എ.ജെ. തങ്കച്ചൻ, ഷൈൻപോൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പിട്ടാപ്പിള്ളിൽ ഏജൻസീസ് ഓണം ഓഫറുകൾ പ്രഖ്യാപിച്ചു
11:43 PM Aug 08, 2018 | Deepika.com