മനില: ലുലു ഗ്രൂപ്പ് ആസിയാൻ രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫിലിപ്പീൻസിൽ ഭക്ഷ്യസംസ്കരണ കേന്ദ്രം ആരംഭിച്ചു. തലസ്ഥാനമായ മനിലയ്ക്കടുത്തുള്ള ലഗൂണ പ്രവിശ്യയിലെ മേയ് എക്സ്പോർട്സ് ഫിലിപ്പീൻസ് എന്ന പുതിയ കേന്ദ്രം ഫിലിപ്പീൻസ് കൃഷിമന്ത്രി ഹോസെ ഗബ്രിയേൽ ഉദ്ഘാടനം ചെയ്തു. ഫിലിപ്പീൻസ് എക്സ്പോർട്ട് പ്രൊസസിംഗ് അഥോറിട്ടിയുടെ സഹകരണത്തോടെയാണ് പുതിയ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്.
ഫിലിപ്പീൻസിലെ തനതു ഭക്ഷ്യ വസ്തുക്കൾ, പഴം, പച്ചക്കറികൾ, ഫ്രോസണ്‍ ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ, സൗന്ദര്യ വസ്തുക്കൾ എന്നിവ സംഭരിച്ച് ഗൾഫ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലുള്ള ലുലു ഹൈപ്പർ മാർക്കറ്റുകളിലൂടെ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. ഉദ്ഘാടനച്ചടങ്ങിൽ ലഗൂണ പ്രവിശ്യ ഗവർണർ ലമിൽ ഹെർണാണ്ടസ്, ഫിലിപ്പീൻസ് പ്രസിഡന്റിന്റെ ഗൾഫ് രാജ്യങ്ങളിലെ പ്രതിനിധി അമേബിൾ അഗ്വിലസ്, ലുലു ചെയർമാൻ എം.എ. യൂസഫലി, ലുലു ഡയറക്ടർ എം.എ. സലീം, ലുലു ഫിലിപ്പൈൻസ് ജനറൽ മാനേജർ രജ്മൽ റഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു.
ലുലു ഗ്രൂപ്പിനു ഫിലിപ്പീൻസിൽ ഭക്ഷ്യസംസ്കരണ കേന്ദ്രം
11:43 PM Aug 08, 2018 | Deepika.com