ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് വാങ്ങുന്നതിനനുമതി
11:43 PM Aug 08, 2018 | Deepika.com
ന്യൂഡൽഹി: ഫ്ലിപ്കാർട്ടിനെ ഏറ്റെടുക്കാനുള്ള വാൾമാർട്ടിന്റെ നീക്കത്തിനു കുത്തക വിരുദ്ധ സ്ഥാപനമായ കോംപറ്റീഷൻ കമ്മീഷന്റെ (സിസിഐ) അനുമതി. ഓൺലൈൻ വ്യാപാര ശാലയായ ഫ്ലിപ്കാർട്ടിന്റെ 77 ശതമാനം ഓഹരി വാങ്ങാനാണ് ആഗോള റീട്ടെയിൽ ഭീമാൻ വാൾമാർട്ട് ഉദ്ദേശിക്കുന്നത്. ഏതെങ്കിലും ബിസിനസ് മേഖലയിൽ ആരെങ്കിലും കുത്തകയാക്കുകയും മത്സരം ഇല്ലാതാക്കുകയും ചെയ്യുന്നുണ്ടോ എന്നു പരിശോധിക്കുന്നതാണു സിസിഐയുടെ ജോലി.