ന്യൂഡൽഹി: വ്യാപാര മേഖലയെ നിയമക്കുരുക്കുകളിൽനിന്നു രക്ഷിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ഭാരതീയ ഉദ്യോഗ് വ്യാപാരി മണ്ഡൽ.
സ്വയം തൊഴിൽ കണ്ടെത്തുകയും ദേശീയ തലത്തിൽ കോടിക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുകയും ചെയ്യുന്ന വ്യാപാര മേഖലയെ തളർത്തുന്ന രീതിയിലാണ് ഇന്നത്തെ നിയമവ്യവസ്ഥകൾ. ചെറിയൊരു വ്യാപാര സ്ഥാപനം നടത്തിക്കൊണ്ടു പോകുവാൻ തന്നെ ഒരു ഡസനിലധികം നിയമങ്ങൾ പാലിക്കേണ്ട അവസ്ഥയാണുള്ളത്.ചരക്ക് സേവന നികുതി നിലവിൽ വന്ന് ഒരു വർഷം പിന്നിട്ടെങ്കിലും അടിക്കടി മാറ്റം വരുന്ന ചട്ടങ്ങളും റിട്ടേണ്‍ രീതികളും കാരണം ചെറുകിട, ഇടത്തരം വ്യാപാരികൾ കടുത്ത ദുരവസ്ഥയിലാണ്.
മുനിസിപ്പൽ, പഞ്ചായത്ത് ലൈസൻസ് മുതൽ ആദായ നികുതി വരെ നീളുന്ന നിയമങ്ങൾ പാലിക്കണമെങ്കിൽ തന്നെ ഒരു വ്യാപാരിയുടെ മുഴുവൻ ജോലിസമയവും ചെലവഴിക്കേണ്ട അവസ്ഥയിലാണെന്ന് ഭാരതീയ ഉദ്യോഗ് വ്യാപാർ മണ്ഡൽ വൈസ് പ്രസിഡന്റും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ രാജു അപ്സര പത്രസമ്മേളനത്തിൽ പറഞ്ഞു.
വ്യാപാര മേഖലയെ നിയമക്കുരുക്കുകളിൽനിന്ന് രക്ഷിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം
11:43 PM Aug 08, 2018 | Deepika.com