ബോട്ടപകടത്തിൽപ്പെട്ട 13 പേരെ രക്ഷപ്പെടുത്തിയയാൾ മുങ്ങിമരിച്ചു

12:23 AM Aug 08, 2018 | Deepika.com
ലാ​​​ഗോ​​​സ്: ബോ​​​ട്ട​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട 13 പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ നൈ​​​ജീ​​​രി​​​യ​​​ക്കാ​​​ര​​​ൻ മു​​​ങ്ങി​​​മ​​​രി​​​ച്ചു. ഒ​​​രാ​​​ഴ്ച മു​​​ന്പ് റി​​​വേ​​​ർ​​​സ് സ്റ്റേ​​​റ്റി​​​ൽ ന​​​ട​​​ന്ന അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ണ് മു​​​പ്പ​​​ത്താ​​​റു​​​കാ​​​ര​​​നാ​​​യ ജോ​​​സ​​​ഫ് ബ്ലാ​​​ക്സ​​​ൺ മ​​​രി​​​ച്ച​​​ത്.

ജോ​​​സ​​​ഫ് അ​​​ട​​​ക്കം 24 പേ​​​ർ ക​​​യ​​​റി​​​യ ബോ​​​ട്ടാ​​​ണ് മു​​​ങ്ങി​​​യ​​​ത്. ആ​​​പ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രെ ര​​​ക്ഷി​​​ക്കാ​​​ൻ ജോ​​​സ​​​ഫ് വെ​​​ള്ള​​​ത്തി​​​ലേ​​​ക്കു ചാ​​​ടി, 13 പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. പ​​​തി​​​ന്നാ​​​ലാ​​​മ​​​ത്തെ ആ​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ടെ​​​യാ​​​ണു മു​​​ങ്ങി മ​​​രി​​​ച്ച​​​ത്. അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട മ​​​റ്റു​​​ള്ള​​​വ​​​രെ സ​​​മീ​​​പ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന ബോ​​​ട്ടി​​​ലു​​​ള്ള​​​വ​​​ർ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. അ​​​പ​​​ക​​​ട​​​ത്തി​​​ൽ ജോ​​​സ​​​ഫ് മാ​​​ത്ര​​​മാ​​​ണു മ​​​രി​​​ച്ച​​​ത്. ഭാര്യയും ര ണ്ടു കുട്ടികളുമുണ്ട്.