തൃശൂർ: ഭക്ഷ്യോത്പാദന മേഖലയിലെ മുൻനിരക്കാരായ ഡബിൾ ഹോഴ്സ് പച്ചവെള്ളത്തിൽകുഴച്ച് ആറു മിനിറ്റിനുള്ളിൽ തയാറാക്കാവുന്ന ഇടിയപ്പം പൊടിവിപണിയിലിറക്കി. മൃദുവായ ഇടിയപ്പമുണ്ടാക്കാൻ ഇനി ചൂടുവെള്ളം ആവശ്യമില്ല. അട, കൊഴുക്കട്ട, പത്തിരി തുടങ്ങിയവ ഉണ്ടാക്കാനും ഈ പൊടി ഉപയോഗിക്കാം.
ബ്രാൻഡ് അംബാസഡറും അഭിനേത്രിയുമായ ശോഭന ഓണ്‍ലൈനായി പുതിയ ഉത്പന്നം വിപണിയിൽ അവതരിപ്പിച്ചു. ഇതോടനുബന്ധിച്ച് കോഴിക്കോട് ഗേറ്റ് വേ ഹോട്ടലിൽ നടന്ന പത്രസമ്മേളനത്തിൽ മഞ്ഞിലാസ് ഫുട് ടെക് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ വിനോദ് മഞ്ഞില, ഡയറക്ടർമാരായ സന്തോഷ് മഞ്ഞില, ജോ രഞ്ജി, ജനറൽ മാനേജർ മാർക്കറ്റിംഗ് സുനിൽ പി.കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.കേരളത്തിൽ ഒരു കിലോഗ്രാം പായ്ക്കറ്റിന് 82 രൂപയും 500 ഗ്രാമിന് 42 രൂപയുമാണ് വില.
പച്ചവെള്ളത്തിൽ തയാറാക്കാവുന്ന ഇടിയപ്പപ്പൊടിയുമായി ഡബിൾ ഹോഴ്സ്
12:23 AM Aug 08, 2018 | Deepika.com