കൊച്ചി: രാജ്യത്തെ പ്രമുഖ ഫർണിച്ചർ നിർമാതാക്കളായ ഗോദ്റെജ് ഇന്റീരിയോ നവീന സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ പുതിയ കിടക്ക പുറത്തിറക്കി. തടസങ്ങളിലാതെ ഉറങ്ങാൻ സാധിക്കുന്ന രീതിയിലാണ് കിടക്ക നിർമിച്ചിരിക്കുന്നതെന്നു ഗോദ്റെജ് ഇന്റീരിയോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനിൽ മാഥൂർ കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ പറഞ്ഞു.
ഉറങ്ങുന്ന സമയത്ത് ശരീരം കൃത്യമായിരിക്കാൻ സഹായകമായ തരത്തിലാണ് ഇതിന്റെ നിർമാണം. ഓണാഘോഷങ്ങൾക്ക് മുന്നോടിയായിട്ടാണ് പുതിയ ഉത്പന്നം പുറത്തിറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ കിടക്കയുമായി ഗോദ്റെജ് ഇന്റീരിയോ
12:23 AM Aug 08, 2018 | Deepika.com