ന്യൂഡൽഹി: ട്രാൻഷൻ ഹോൾഡിംഗ്സിന്റെ ഉടമസ്ഥതയിലുള്ള സ്മാർട്ട്ഫോണായ ഇൻഫിനിക്സ് മൊബൈൽ പുതിയ സ്മാർട്ട് 2 സീരീസ് ഫോണുകൾ പുറത്തിറക്കി. 6കെ സ്മാർട്ട്ഫോൺ വിഭാഗത്തിൽ ഒട്ടേറെ സവിശേഷതകളുമായാണ് ഇൻഫിനിക്സ് സ്മാർട്ട് സീരീസ് എത്തുന്നത്.
18:9 ഫുൾ വ്യൂ ഡിസ്പ്ലേ, ഡുവൽ എൽഇഡി ഫ്ലാഷ് സഹിതമുള്ള 8എംപി ലോ ലൈറ്റ് സെൽഫി കാമറ, ഡുവൽ സിം, ഡുവൽ വോൾട്ട് (4ജി +4ജി), ഫേസ് അൺലോക്ക് എന്നിവയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകൾ.
13എംപി റിയർ കാമറ, ഡുവൽ എൽഇഡി ഫ്ലാഷ്, മീഡിയാടെക് 6739 64 ബിറ്റ് ക്വാഡ് കോർ പ്രോസസർ, എക്സ് ഒ എക്സ് 3.3 കരുത്തേകുന്ന ആൻഡ്രോയ്ഡ് ഓറിയോ 8.1 എസ്, 3500 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റു പ്രത്യേകതകൾ. 2 ജിബി റാം + 16 ജിബി സ്റ്റോറേജുള്ള ഫോണിന് 5,999 രൂപയാണു വില. 3 ജിബി റാം +32 ജി ബി സ്റ്റോറേജ് ഉള്ള ഫോൺ 6,999 രൂപയ്ക്കും ലഭ്യമാണ്.
ഈ മാസം പത്തു മുതൽ ഫ്ലിപ്കാർട്ടിലൂടെ ഫോൺ വാങ്ങാം.
പുതിയ സ്മാർട്ട് സീരീസ് ഫോണുമായി ഇൻഫിനിക്സ്
08:53 PM Aug 06, 2018 | Deepika.com