കൊച്ചി: ആഗോള തലത്തിലുള്ള റീബ്രാൻഡിംഗിന്റെ ഭാഗമായി പ്രമുഖ ആഗോള മണി ട്രാൻസ്ഫർ, ഫോറിൻ എക്സ്ചേഞ്ച്, പേമെന്റ്സ് ആൻഡ് ക്രെഡിറ്റ് സൊല്യൂഷൻസ് ബ്രാൻഡായ യുഎഇ എക്സ്ചേഞ്ച് ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായി "യൂണിമണി’ എന്ന പുതിയ ബ്രാൻഡ് നെയിം സ്വീകരിച്ചു.
ചെറുകിട വ്യാപാര, ഭവന, ഉപഭോക്തൃ വായ്പകൾ ഉപയോക്താക്കൾക്കും വൻകിട കോർപറേറ്റുകൾക്കുമായി നിരവധി സാന്പത്തിക സേവനങ്ങൾ ലഭ്യമാക്കി പൂർണസജ്ജമായ ബാങ്കിംഗ് ഇതര ധനകാര്യ സേവന കന്പനിയായി (നോണ്‍ ബാങ്കിംഗ് ഫിനാൻഷ്യൽ സർവീസസ് കന്പനി-എൻബിഎഫ്സി) മാറാനുള്ള തയാറെടുപ്പിലാണ് യൂണിമണി ഇന്ത്യ.
യൂണിമണി ഇന്ത്യയുടെ പുതിയ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ചുമതലയേറ്റ അമിത് സക്സേയായിരിക്കും ഇന്ത്യയിലെ കന്പനിയുടെ മാറ്റങ്ങൾക്കു നേതൃത്വം നല്‍കുക.
യുഎഇ എക്സ്ചേഞ്ച് ഇന്ത്യ ഇനി യൂണീമണി
08:53 PM Aug 06, 2018 | Deepika.com