ന്യൂഡൽഹി: ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് (ഐപിപിബി) ഈ മാസം 21ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഒരു ജില്ലയിൽ കുറഞ്ഞത് ഒരു ശാഖ എന്ന രീതിയിലാണ് പ്രാരംഭഘട്ടത്തിൽ ഐപിപിബി പ്രവർത്തനം തുടങ്ങുകയെന്ന് ഐപിപിബി വക്താവ് അറിയിച്ചു.
രാജ്യത്തെ 1.55 ലക്ഷം പോസ്റ്റ് ഓഫീസുകൾ ഈ വർഷം അവസാനത്തോടെ ഐപിപിബിയുമായി ബന്ധിപ്പിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് 21ന്
12:21 AM Aug 06, 2018 | Deepika.com