ഇസ്ലാമാബാദ്: പാക് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14നായിരിക്കും നിയുക്ത പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞയെന്നു സൂചന. 11നു സത്യപ്രതിജ്ഞ നടത്തണമെന്ന് ഇമ്രാൻ മുന്പ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ 14നു സത്യപ്രതിജ്ഞ നടത്താനാണു കാവൽ പ്രധാനമന്ത്രി റിട്ട. ജസ്റ്റീസ് നസീറുൾ മാലിക് ആഗ്രഹിക്കുന്നതെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.
ദേശീയ അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കറെ തെരഞ്ഞെടുക്കൽ തുടങ്ങിയവയ്ക്കു ശേഷമായിരിക്കും പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ്.
11, 12 തീയതികളിൽ അസംബ്ലി വിളിച്ചുചേർക്കാനാണു പദ്ധതി. 11നാണെങ്കിൽ 14ന് പ്രധാനമന്ത്രി വോട്ടെടുപ്പും അതിനു പിന്നാലെ സത്യപ്രതിജ്ഞയും നടത്തും. 12നാണു ചേരുന്നതെങ്കിൽ സത്യപ്രതിജ്ഞ 15ന് ആയേക്കും.
ഇമ്രാന്റെ സത്യപ്രതിജ്ഞ 14ന്
11:27 PM Aug 04, 2018 | Deepika.com