51 താലിബാൻകാരെ വധിച്ചു
11:27 PM Aug 04, 2018 | Deepika.com
കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ 51 താലിബാൻകാരെ വധിച്ചതായി സൈന്യം അറിയിച്ചു. അസ്മാർ, ഗാസിയാബാദ് ജില്ലകളിൽ സൈന്യം വെള്ളിയാഴ്ച ആരംഭിച്ച ഓപ്പറേഷനിലാണ് ഇവർ കൊല്ലപ്പെട്ടത്. മുതിർന്ന കമാൻഡർമാർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.